അന്ധകാരം വിരൽചൂണ്ടുന്നൊരീ കാരാഗൃഹത്തിന്‍മൂലയിൽ
ഞാൻ തനിയെ
ആരുടെയൊക്കെയോ കാലടികൾ
കുതിരകളുടെ കുളമ്പടികളായ് എൻ
കാതിൽ മുഴങ്ങുന്നു .
ഇരുളിൻകയങ്ങളിൽ മുങ്ങി-
ത്താഴുന്നതായ് തോന്നി .
മനസ്സിൻ ചാഞ്ചല്യത്തിൽ ചെയ്ത
ചെറിയോരപരാധത്തിൻ പേരിൽ
അനുഭവിക്കുന്ന ശിക്ഷ .
അതെത്ര വലുതെന്ന്
ഇപ്പോൾ ഞാനറിയുന്നു .
എന്നു കിട്ടും മോചനം ,
എങ്ങു കിട്ടും മോചനം .
മോചനം ,മോചനം എന്ന
ധ്വനി മാത്രമെൻ മനസ്സിൽ
നിറഞ്ഞുനില്പൂ .
No comments:
Post a Comment