Saturday, September 13, 2014

RAKTHAM VAARNA PANINEERPPOOVU


പുസ്തകത്താളിൽ  മഷിക്കറുപ്പാൽ  കോറിയ 
പ്രണയവ്യാഖ്യാനങ്ങൾ  മിഥ്യയെന്നു 
ഇന്നെൻ  ജീവിതം  പഠിപ്പിച്ചുതന്നു .

സുന്ദരസുകുമാര  നിമിഷങ്ങളേകി ,
സ്വപ്നാടനം  എന്ന  അനുഭവമേകി ,
പടുകുഴി  കാട്ടിയ  പിശാചിൻ  രൂപവും 
പ്രണയത്തിനുന്ടെന്നു  ഞാനറിഞ്ഞു .


വ്രണമോ  പാടുകളോ  ഇല്ലാതെ ,
ആയുധങ്ങളൊന്നും  തന്നില്ലാതെ ,
ഹൃദയത്തെ  അറക്കുന്ന  ശസ്ത്രക്രിയയാണ് 
ലോകം  വാഴ്ത്തുന്ന  അനുഭൂതി : പ്രണയം .

ഇന്നെന്റെ  കണ്‍കളിൽ  കണ്ണീരില്ല ,
നദികൾ  വറ്റുന്നപോൽ  അവയും  വറ്റി .
ഇന്നെന്റെ  ചുണ്ടിൽ  പുഞ്ചിരിയില്ല ,
ഇലകൾ   കൊഴിയുന്നപോൽ  അവയും  കൊഴിഞ്ഞു .
ഇപ്പോൾ  ഇതാ  ഹൃദയവുമില്ല ,
ഒരിക്കൽ  കൊടുത്തത്  തിരിച്ചെടുക്കാനായില്ല .

പ്രണയാക്ഷരം  കോറിയ  പുസ്തകത്താളിൽ 
ചോരയിറ്റുന്ന  പനിനീർപ്പൂവായ് 
ഇന്നെന്റെ  ജന്മം   കേഴുകയാണ് ....