Saturday, November 9, 2013

VAADAMALAR


നീറുമെൻ  ആത്മാവിൻ  നോവുള്ള  പാതയിൽ

ഒരു  പാതിമലരായ്  നീ വിരിഞ്ഞുനിന്നു .

എപ്പൊഴൊ  വന്നൊരു  മാരുതസ്പർശത്തിൽ ,

നിൻ  പരിമളം  ഞാനറിഞ്ഞു .

കണ്ണീരു  തോരാത്തോരെൻ വദനത്തിൽ ,

ഞാനറിയാതെ  നീ  പുഞ്ചിരിയായ്‌ .

പിന്നീടെപ്പോഴോ  നീയെന്ന  പൊന്മലർ ,

എൻ  ജീവശ്വാസം  ആയിമാറി .

പകലുകൾ നിന്നെ കാണുവാനും ,

ഇരവുകൾ  നിന്നെ  ഓർക്കുവാനും ,

എൻ ജീവൻ  നിനക്ക്  മാത്രമായും ,

ഇന്ന്  ഞാനിതാ  സമർപ്പിച്ചിടാം .

                                   
             എപ്പോഴെന്നറിയില്ല , യാദൃച്ഛികമായ്

              നീയെൻ  കണ്മുന്നിൽ  നിന്നു  മാഞ്ഞു.

             നീ  പരിമളം  പടർത്തിയ  പാതയിലെല്ലാം 

              നിന്നെത്തേടി  ഞാനലഞ്ഞു .

             കാലങ്ങൾ  പലതും  കടന്നുപോയ് ,

              എന്നിലെ  നൊമ്പരം  മരവിപ്പായ് .

              എന്നിട്ടും  നിന്നെ  കണ്ടീല ഞാൻ .

മലരുകൾ  പൂക്കുക  മാത്രമല്ല ,

അവയ്ക്കും  മരണമുണ്ടെന്നത് 

കാലം  പതിയെ  പഠിപ്പിച്ചു തന്നു .

മറന്നൊരെൻ  ആത്മാവിൻ  നീറ്റലിനെ 

പിന്നെയും  നെഞ്ചോടു  ചേർത്തുവെച്ചു .

ഇനിയെത്ര  കാലം  കഴിഞ്ഞെന്നാലും 

ജന്മങ്ങൾ ,യുഗങ്ങൾ  ഞാൻ  കാത്തിരിക്കാം .

ഒരു  വാടാമലരായ്  നീ  വിരിയുവാൻ 

യുഗയുഗാന്തങ്ങൾ  ഞാൻ  കാത്തിരിക്കാം .

Saturday, November 2, 2013

MOCHANAM


അന്ധകാരം  വിരൽചൂണ്ടുന്നൊരീ  കാരാഗൃഹത്തിന്‍മൂലയിൽ 

ഞാൻ തനിയെ 

ആരുടെയൊക്കെയോ കാലടികൾ 

കുതിരകളുടെ  കുളമ്പടികളായ്‌  എൻ 

കാതിൽ  മുഴങ്ങുന്നു .

ഇരുളിൻകയങ്ങളിൽ  മുങ്ങി-

ത്താഴുന്നതായ്  തോന്നി .

മനസ്സിൻ  ചാഞ്ചല്യത്തിൽ  ചെയ്ത 

ചെറിയോരപരാധത്തിൻ പേരിൽ

അനുഭവിക്കുന്ന  ശിക്ഷ .

അതെത്ര  വലുതെന്ന്  

ഇപ്പോൾ  ഞാനറിയുന്നു .

എന്നു  കിട്ടും  മോചനം ,

എങ്ങു  കിട്ടും  മോചനം .

മോചനം ,മോചനം  എന്ന

ധ്വനി  മാത്രമെൻ  മനസ്സിൽ

നിറഞ്ഞുനില്പൂ .

Friday, November 1, 2013

JYESHTASAHODARAN




ആയിരം  പൂർണചന്ദ്രന്മാർ  ഒന്നിച്ചു  നിന്നാലും

ആഴികൾ  കൂട്ടമായ്  അലതല്ലിയെന്നാലും

നമ്മുടെ  സാഹോദര്യം  വർണിക്കാനാകുമോ ?

എൻ പുഞ്ചിരിയെ  മഴവില്ലാക്കി,

എൻ  കണ്ണീരിനെ  പനിനീരാക്കി ,

എൻ  കുറുമ്പുകളിൽ  കൂട്ടുകാരനായ് ,

എന്നുടെ  വികൃതിയിൽ  അച്ഛ നായ്

എൻ  നിഴൽപോലെ  നീയെന്നുമുണ്ടായിരുന്നു .

ദീർഘമാം  ജീവിതപദയാത്രയിൽ  ഇനിയെന്നും

എന്നുടെ താങ്ങായ്  തണലായ്‌

ജ്യേഷ്ഠ സഹോദരാ  നീയുണ്ടാകുവാൻ

എന്തു  പ്രാർത്ഥന  ഞാൻ  ചെയ്യേണ്ടു..