Sunday, December 14, 2014



ബന്ധങ്ങളുടെ കെട്ടുപാടില്ലാതെ ,
സുഹൃത്തുക്കലൊന്നുമില്ലതെ ,
ഒരു കൂട്ടുകാരനില്ലതെ  ഏകാന്തപഥികയായ്‌
ഈ വർണ്ണ പ്ര പ ഞ്ചത്തിൽ  ജീവിക്കുവാൻ
ഞാൻ കൊതിച്ചു .കുറച്ചു  നിമിഷത്തേക്കെങ്കിലും .
വിജനമായ ,വിസ്തൃതമായ ഒരു പാത
എൻ  കണ്മുന്നിൽ  തെളിഞ്ഞു .
പ്രണയത്തിന്റെ  ഓർമ്മപ്പൂക്കൾ,ഗുൽമോഹർ.........
ആ വഴിനീളെ  പൂത്ത്തളിർത്ത്   നില്ക്കുന്നു .
ആ വാകമരങ്ങൽക്കിടയിലൂടെ  ഞാൻ  നടന്നു .
അവയിൽ  ചുവപ്പും  മഞ്ഞയും പൂക്കൾ
ഇടകലർന്നു  നില്ക്കുന്നു .
മന്ദമാരുതന്റെ  ലാളനമേറ്റ്  ആ പൂക്കൾ
തൂവൽപോലെ  പൊഴിയുന്നു .
അവയിൽ ഒന്ന് എന്റെ  മുഖത്തേക്കും  വീണു.
ആ പാതയിൽ സ്ഥാപിച്ചിരുന്ന ഒരു ബെഞ്ചിൽ
ഞാൻ ഇരുന്നു.
കുറച്ചു ദൂരെയായ്  സ്വസ്ഥമായ് ഒഴുകുന്ന
മലിനവിമുക്തമായ പുഴ.
എത്ര നേരമായി ഇരുന്നാലും  മടുപ്പ്
തോന്നാത്ത കാഴ്ച.


ഈ നിമിഷത്തിൽ ഞാൻ മനസ്സിലാക്കി:
പ്രണയം -ഒരു ബന്ധമോ,ബന്ധനമോ അല്ല,
മറിച്ച്  ആർക്കും എന്തിനോടും തോന്നാവുന്ന
നിസ്വാർഥമായ  ഒരു അവസ്ഥ മാത്രം .
അത് സുന്ദരമാണ്,അനഖമാണ് ,അമൂല്യമാണ് .
അതിനെ അറിയുക ,ഹൃദയത്തിൽ വരവേൽക്കുക .

Monday, December 1, 2014

സംഗീതത്തിൻ  സൗന്ദര്യം  അവർണനീയമാകുന്നു .
പലപ്പോഴും അവൾ ഒരു ദേവതയായ്  മാറുന്നു .
അവളിൽ  ഒളിഞ്ഞിരിപ്പു  ഒരു മാന്ത്രികശക്തി .
എൻ ഹൃദയതാളത്തെ  ഞാനറിയാതെ
അവൾ കട്ടെടുക്കുന്നു .
എന്നോട് അനുവാദം പോലും ചോദിക്കാതെ
എൻ  മാനസതന്ത്രികൾ  അവൾ മീട്ടിപ്പാടുന്നു
എന്റെ സ്വപ്നങ്ങളുടെ  ലോകത്തേക്ക്
ഒരു കൂട്ടുകാരിയായ്  അവൾ എന്നെ  പിന്തുണയ്ക്കുന്നു .
സങ്കടക്കടലിൽ മുങ്ങിത്താഴുമ്പോൾ ,
സാന്ത്വനസ്വരങ്ങൾ  മൂളിത്തന്നു .

ആഴിയിൽ അലകളിൽ തത്തിക്കളിച്ചും ,
കാറ്റിന്റെ ഗതിയിൽ പാറിപ്പറന്നും ,
അഗ്നിതൻ  കൈകളിൽ  ആളിപ്പടര്ന്നും ,
ഭൂമിതൻ മാറിൽ ചാഞ്ഞുറങ്ങിയും ,
എൻ  ദേവത എനിക്കായ്  താരാട്ടൊരുക്കുന്നു .

Saturday, September 13, 2014

RAKTHAM VAARNA PANINEERPPOOVU


പുസ്തകത്താളിൽ  മഷിക്കറുപ്പാൽ  കോറിയ 
പ്രണയവ്യാഖ്യാനങ്ങൾ  മിഥ്യയെന്നു 
ഇന്നെൻ  ജീവിതം  പഠിപ്പിച്ചുതന്നു .

സുന്ദരസുകുമാര  നിമിഷങ്ങളേകി ,
സ്വപ്നാടനം  എന്ന  അനുഭവമേകി ,
പടുകുഴി  കാട്ടിയ  പിശാചിൻ  രൂപവും 
പ്രണയത്തിനുന്ടെന്നു  ഞാനറിഞ്ഞു .


വ്രണമോ  പാടുകളോ  ഇല്ലാതെ ,
ആയുധങ്ങളൊന്നും  തന്നില്ലാതെ ,
ഹൃദയത്തെ  അറക്കുന്ന  ശസ്ത്രക്രിയയാണ് 
ലോകം  വാഴ്ത്തുന്ന  അനുഭൂതി : പ്രണയം .

ഇന്നെന്റെ  കണ്‍കളിൽ  കണ്ണീരില്ല ,
നദികൾ  വറ്റുന്നപോൽ  അവയും  വറ്റി .
ഇന്നെന്റെ  ചുണ്ടിൽ  പുഞ്ചിരിയില്ല ,
ഇലകൾ   കൊഴിയുന്നപോൽ  അവയും  കൊഴിഞ്ഞു .
ഇപ്പോൾ  ഇതാ  ഹൃദയവുമില്ല ,
ഒരിക്കൽ  കൊടുത്തത്  തിരിച്ചെടുക്കാനായില്ല .

പ്രണയാക്ഷരം  കോറിയ  പുസ്തകത്താളിൽ 
ചോരയിറ്റുന്ന  പനിനീർപ്പൂവായ് 
ഇന്നെന്റെ  ജന്മം   കേഴുകയാണ് ....