Thursday, September 29, 2016

നിശയുടെ നിഗൂഢത

സന്ധ്യ മയങ്ങി ,നിലാവ് തെളിഞ്ഞു

ഭൂമിയിൽ അന്ധകാരം നിറഞ്ഞു .

നക്ഷത്രങ്ങൾ പൊട്ടിവീഴുമാറ്

ആകാശത്തിൽ നിന്നുല്ലസിച്ചു .

           ഈ ഇരുട്ടിനും ഒരു നിഗൂഢതയോ ?
       
           അതോ ,ഏതോ സൗന്ദര്യം  ഏവരിൽനിന്നും

           മറയ്ക്കാനുള്ളൊരു നീക്കമോ?

           ആകാംഷ എന്നിൽ നിറയുകയായ്

പടിക്കെട്ടുകൾ താണ്ടി മെല്ലെ

 ഒരു പ്രയാണം..........

പ്രിയനുടെ കൈകോർത്തു

മെല്ലെ മെല്ലെ ഒരു പ്രയാണം  .

           വഴികൾ  നിശബ്ദം ആയതാണോ ?

           അതോ, ഏവരെയും നിദ്ര പുണർന്നതാണോ ?

           അറിയില്ല എങ്കിലും ഇഷ്ടമായി ..

           ഈ രാത്രിതൻ യാമത്തെ പുണർണീടുവാൻ .

തമസ്സ് എന്നാലും വർണാഭമായി ,

എങ്ങും ചിത്രപ്പണികൾ തുടരുന്നു ...

കാറ്റിൽ ഇലകളാടുന്നു ,എന്തോ

പറയാൻ ഉതകുന്നപോലെ .

           മാരുതശില്പത്തെ കൂട്ടുപിടി-

           ച്ചിതാ ,മഞ്ഞിൻ  മുകുളങ്ങൾ .......

           പെയ്യുകയായ് ,നെറുകയിലും

           കവിളിലും ,ഒരു നേർത്ത നനവായ് .

പ്രണയാർദ്രമാം ഒരു നിമിഷം കൂടി

നിലാവിൻ  ഭംഗി തീർത്തുതന്നു .

നദിയാകട്ടെ ,നാണംകൊണ്ടാവണം

മിണ്ടാതെ ഒഴുകി ,കാമിനിയെപ്പോൽ .



       












           രാത്രിയെന്നാൽ  ഇരുട്ടല്ല, മറിച്

            പ്രപഞ്ചഭംഗിതൻ അനന്തമാം തീക്ഷ്ണത

            മറയ്ക്കുവാൻ കണ്ട നിഗൂഢമായോ -

             രുദ്യമം മാത്രം..........