Monday, March 30, 2020

പെൺജൻമമത്രെ!!



അവൾ ചിപ്പിയിൽ മൂടിയ മുത്തായ്‌രുന്നു
തുറന്നപ്പോളതാ  പറന്നുയർന്നു
ഒരു ചിത്രശലഭത്തേപ്പോൽ...

ഉയരങ്ങളിൽ , വാനോളം..
കിളികളോടും കാറ്റിനോടും കഥ പറഞ്ഞ്,
പൂക്കളിൽ ഇക്കിളി കൂട്ടി,
നിലാവും നീല വാനവും തൊട്ട് തലോടി ,
അതാ ദൂരേക്കവൾ ചിറകടിച്ചു പറന്നു...

അവളുടെ സ്വപ്നങ്ങളിലേക്ക്..
അവളുടെ സ്വാതന്ത്ര്യത്തിലേക്ക്‌...
ബന്ധവും ബന്ധനങ്ങളും ഭേദിച്ച്
ഉയരെ അങ്ങ് ഉയരേക്ക്‌.....

ഒരു ഞെട്ടലിൽ അവള് ഉണർന്നപ്പോൾ
നാല് ഭിത്തിയാൽ  ചുറ്റപ്പെട്ടിരുന്നു
കടമകളാൽ ബന്ധിക്കപ്പെട്ടിരുന്നു..
അവസ്ഥകളാൾ തളക്കപ്പെട്ടിരുന്നു

ഒരുനാൾ ആ പഴയ ശലഭം
ആയ് മാറാൻ കൊതിച്ച്,
വീണ്ടും ചിപ്പിയിലെ മുത്തായ്‌ അവൾ‌ ഒതുങ്ങി.
കുടുംബത്തിനായ്‌, ബാധ്യതകൾകായ്‌
കർമത്തിനയ്‌, അവളുടെ ധർമത്തിനായ്‌.....

1 comment: