Tuesday, March 31, 2020

അപകർഷതയോട് പൊരുതാം


എങ്ങു നിന്നോ ഒരു വെളിച്ചം വരുന്നുണ്ട്..
കണ്ണിൽ  തുളച്ച് കയറാൻ ശക്തിയോടെ
സൂര്യരശ്മിയെ തോൽപ്പിക്കും വിധം
എങ്ങു നിന്നോ ഒരു വെളിച്ചം വരുന്നുണ്ട്.


മിഴികൾ തുറക്കുവാൻ അകുന്നില്ല
എങ്കിലും കിണഞ്ഞൊരു ശ്രമം നടത്തി
അതാ ആ ജ്യോതി അങ്ങനേ നില്പുണ്ട്
ഒരു തീഗോളമായ്‌ എന്നെ വിഴുങ്ങാൻ വിധം.


അത് അടുത്തേക്ക് വന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു,
അതെന്നുടെ ആത്മജ്യോതിയെന്ന്‌
തീക്ഷ്ണമാം സ്വരത്തിൽ എന്നെ ശകാരിചു
എന്തിനായ് ഞാൻ സ്വയം പഴിക്കുന്നുവെന്ന്‌.

"നീ എന്തിനും പോന്ന പോരാളി തന്നെ ,
നീ പ്രാപ്തയായൊരു പെൺകൊടി തന്നെ.
പഴികൾ ചുമത്താൻ മേൽ കിണയേണ്ട
അഴികളിൽ അടച്ചൊരുളി കിളിയല്ല നീ"

ദേഹിക്ക്‌ ഉണ്ടാവുമാത്മധൈര്യം
എന്തെ ദേഹം മറന്നിടുന്നു?
എത്രയോ ജന്മങ്ങൾ നമ്മേപോലെ,
അപകർഷതയിൽ ഒളിച്ചിടുന്നു.


നമുക്ക് താങ്ങായി നാമില്ലേ,
പിന്നെയാര്‍കായ്‌ നാം കാത്തിരിക്കുന്നു.
എന്നോടൊപ്പം എൻ ദേഹിയില്ലെ,
ഇനിയെന്ത് കരുത്തിനായ്‌ ഞാൻ അമാന്തിക്കുന്നു?

No comments:

Post a Comment