Monday, December 1, 2014

സംഗീതത്തിൻ  സൗന്ദര്യം  അവർണനീയമാകുന്നു .
പലപ്പോഴും അവൾ ഒരു ദേവതയായ്  മാറുന്നു .
അവളിൽ  ഒളിഞ്ഞിരിപ്പു  ഒരു മാന്ത്രികശക്തി .
എൻ ഹൃദയതാളത്തെ  ഞാനറിയാതെ
അവൾ കട്ടെടുക്കുന്നു .
എന്നോട് അനുവാദം പോലും ചോദിക്കാതെ
എൻ  മാനസതന്ത്രികൾ  അവൾ മീട്ടിപ്പാടുന്നു
എന്റെ സ്വപ്നങ്ങളുടെ  ലോകത്തേക്ക്
ഒരു കൂട്ടുകാരിയായ്  അവൾ എന്നെ  പിന്തുണയ്ക്കുന്നു .
സങ്കടക്കടലിൽ മുങ്ങിത്താഴുമ്പോൾ ,
സാന്ത്വനസ്വരങ്ങൾ  മൂളിത്തന്നു .

ആഴിയിൽ അലകളിൽ തത്തിക്കളിച്ചും ,
കാറ്റിന്റെ ഗതിയിൽ പാറിപ്പറന്നും ,
അഗ്നിതൻ  കൈകളിൽ  ആളിപ്പടര്ന്നും ,
ഭൂമിതൻ മാറിൽ ചാഞ്ഞുറങ്ങിയും ,
എൻ  ദേവത എനിക്കായ്  താരാട്ടൊരുക്കുന്നു .

No comments:

Post a Comment