ബന്ധങ്ങളുടെ കെട്ടുപാടില്ലാതെ ,
സുഹൃത്തുക്കലൊന്നുമില്ലതെ ,
ഒരു കൂട്ടുകാരനില്ലതെ ഏകാന്തപഥികയായ്
ഈ വർണ്ണ പ്ര പ ഞ്ചത്തിൽ ജീവിക്കുവാൻ
ഞാൻ കൊതിച്ചു .കുറച്ചു നിമിഷത്തേക്കെങ്കിലും .
വിജനമായ ,വിസ്തൃതമായ ഒരു പാത
എൻ കണ്മുന്നിൽ തെളിഞ്ഞു .
പ്രണയത്തിന്റെ ഓർമ്മപ്പൂക്കൾ,ഗുൽമോഹർ.........
ആ വഴിനീളെ പൂത്ത്തളിർത്ത് നില്ക്കുന്നു .
ആ വാകമരങ്ങൽക്കിടയിലൂടെ ഞാൻ നടന്നു .
അവയിൽ ചുവപ്പും മഞ്ഞയും പൂക്കൾ
ഇടകലർന്നു നില്ക്കുന്നു .
മന്ദമാരുതന്റെ ലാളനമേറ്റ് ആ പൂക്കൾ
തൂവൽപോലെ പൊഴിയുന്നു .
അവയിൽ ഒന്ന് എന്റെ മുഖത്തേക്കും വീണു.
ആ പാതയിൽ സ്ഥാപിച്ചിരുന്ന ഒരു ബെഞ്ചിൽ
ഞാൻ ഇരുന്നു.
കുറച്ചു ദൂരെയായ് സ്വസ്ഥമായ് ഒഴുകുന്ന
മലിനവിമുക്തമായ പുഴ.
എത്ര നേരമായി ഇരുന്നാലും മടുപ്പ്
തോന്നാത്ത കാഴ്ച.
ഈ നിമിഷത്തിൽ ഞാൻ മനസ്സിലാക്കി:
പ്രണയം -ഒരു ബന്ധമോ,ബന്ധനമോ അല്ല,
മറിച്ച് ആർക്കും എന്തിനോടും തോന്നാവുന്ന
നിസ്വാർഥമായ ഒരു അവസ്ഥ മാത്രം .
അത് സുന്ദരമാണ്,അനഖമാണ് ,അമൂല്യമാണ് .
അതിനെ അറിയുക ,ഹൃദയത്തിൽ വരവേൽക്കുക .
No comments:
Post a Comment