പുസ്തകത്താളിൽ മഷിക്കറുപ്പാൽ കോറിയ
പ്രണയവ്യാഖ്യാനങ്ങൾ മിഥ്യയെന്നു
ഇന്നെൻ ജീവിതം പഠിപ്പിച്ചുതന്നു .
സുന്ദരസുകുമാര നിമിഷങ്ങളേകി ,
സ്വപ്നാടനം എന്ന അനുഭവമേകി ,
പടുകുഴി കാട്ടിയ പിശാചിൻ രൂപവും
പ്രണയത്തിനുന്ടെന്നു ഞാനറിഞ്ഞു .
ആയുധങ്ങളൊന്നും തന്നില്ലാതെ ,
ഹൃദയത്തെ അറക്കുന്ന ശസ്ത്രക്രിയയാണ്
ലോകം വാഴ്ത്തുന്ന അനുഭൂതി : പ്രണയം .
ഇന്നെന്റെ കണ്‍കളിൽ കണ്ണീരില്ല ,
നദികൾ വറ്റുന്നപോൽ അവയും വറ്റി .
ഇന്നെന്റെ ചുണ്ടിൽ പുഞ്ചിരിയില്ല ,
ഇലകൾ കൊഴിയുന്നപോൽ അവയും കൊഴിഞ്ഞു .
ഇപ്പോൾ ഇതാ ഹൃദയവുമില്ല ,
ഒരിക്കൽ കൊടുത്തത് തിരിച്ചെടുക്കാനായില്ല .
പ്രണയാക്ഷരം കോറിയ പുസ്തകത്താളിൽ
ചോരയിറ്റുന്ന പനിനീർപ്പൂവായ്
ഇന്നെന്റെ ജന്മം കേഴുകയാണ് ....
No comments:
Post a Comment