Saturday, June 20, 2015

നിദ്രതൻ തോഴി

സ്വപ്നകവാടത്തിൽ   നിന്മുഖം കാണുവാൻ ,
നിദ്രയെ  അന്ന് ഞാൻ  കൂട്ടുപിടിച്ചു .

ചുഴികളാൽ ചുറ്റി നിന്നൊരു  ലോകത്തിൽ ,
ആനന്ദഭാവത്തിൽ  ഞാനിറങ്ങി. 

ചോദ്യങ്ങളില്ലാത്ത  സമൂഹവും ,
വർണങ്ങൾ  വിരിഞ്ഞ  ചുറ്റുപാടും 

കയ്യൊന്ന് കോർക്കാൻ നിൻ വിരലുകളും 
കൂട്ടിനായ് കുളിർപ്പനിനീർകാറ്റും 

യാഥാർധ്യലോകത്തെ  ഒറ്റപ്പെടലിൽ ,
ഒരു പുഞ്ചിരിയായ്‌ നീ ഒഴുകിയെത്തി .

ആകാശമേടയിൽ  പാർക്കുവാനും ,
തിരകളെ  തൊട്ട് തലോടുവാനും ,

കൊട്ടാരക്കെട്ടുകൾക്കുള്ളിൽ  ചെന്ന് 
രാജാവും  റാണിയുമായി  മാറുവാനും ,

കുത്തൊഴുക്കുള്ലൊരു  വെള്ളച്ചാട്ടത്തിൽ 
ഇഷ്ടംപോലൊന്ന്   കുതിക്കുവാനും ,

നീലക്കുറിഞ്ഞികൾ  പൂക്കുവാൻ കാക്കാതെ 
കണ്ണാൽ  അവയെ കോർക്കുവാനും 

എന്തിനും നീയെന്നോടൊപ്പം ഉണ്ടായ്‌ ,
എൻ തോഴനായ്‌ നീ എന്നരികിലുണ്ടായ് 

കണ്‍തുറന്നപ്പോളാ  കനവുകളെ  
വീണ്ടും കാണുവാൻ ആവേശമായ്‌ 

ജോലിഭാരങ്ങളും മറ്റു തിരക്കുകളും 
എൻ  ഉറക്കത്തിൻ മീതെ  വിലങ്ങുവെച്ചു .

നിന്നെ കാണുവാൻ,നിന്നോട് മിണ്ടുവാൻ 
സാഹചര്യങ്ങൾ  തടസ്സം നിന്നു .

എന്നെന്നും നിദ്രയെ പ്രാപിക്കുവാൻ ,
എന്നെന്നും നിന്നടുത്തെത്തീടുവാൻ 

ഉപായമോന്നെ ഞാൻ 
കണ്ടതുള്ളു .

നിഷ്ക്രിയാത്മകമാമെൻ  പ്രാണനെ 
നിഷ്പ്രഭമാക്കിമാറ്റുക   തന്നെ .

ആഹാ , സ്വപ്നമേ നിന്നെ വരിക്കാൻ 
ഞാനിതാ ഈ ഞൊടി  എത്തുകയായ് ...

നിനയ്ക്കാതെ കിട്ടുന്ന ഭാഗ്യങ്ങളത്രേ സ്വപ്നങ്ങളെന്ന്‌ ,
പൂർണ്ണമായ്  ഇന്നിതാ  ബോധ്യമായ് ..........

No comments:

Post a Comment