Saturday, April 11, 2015

സുഹൃത്തേ നിനക്കായ് ..

നിലവാൽ  നിറമാൽ  നിറയും മനസ്സിൽ

തെളിയുന്ന താരമേ  സൗഹൃദം ..

കനവിൻ പടവിൽ ,മൊഴിതൻ  ചിറകിൽ

നിറയുന്ന ദീപമേ  സൗഹൃദം ...

എൻ ജീവമേടയിൽ  വസന്തമായ്‌

മിഴിനീർ  തുടയ്ക്കുവാൻ  വന്നു നീ

ഇനിയും  വിരിയും  മലർതേൻകണമായ്

നീ എന്നും  കൂടെ .......

                                 പാൽക്കടലിൻ  അലയടിയായ്  നിൻ സ്നേഹ ബാഷ്പങ്ങൽ
                             
                                  വർണങ്ങൾ  വിതറുന്നു ജീവിതപ്പൊയ്കയിൽ ..

                                   ഒരു വാക്കും  മൊഴിയാതെ   ഹൃദയത്തിൻ  ഭാഷ്യങ്ങൾ

                                   തനിയെ അറിയുന്നു  നീ

                                   സാന്ത്വനം  തന്നു നീ ....

                                    അകലാതെ  പിരിയാതെ   നമുക്കെന്നുമെന്നെന്നും

                                   പൊൻകനിയായ്   കാത്തീടാം

                                    ധന്യമാം സൗഹൃദം ...........................







Wednesday, April 1, 2015

കളിപ്പാവ

തൂവെളിച്ചം  തെല്ലു  വീഴാത്ത   രാവിതിൽ
മായാത്ത   ഓർമ്മകൾ   അലയടിച്ചു .
ഇമചിമ്മാതെ  ഓർക്കുന്നു ഞാൻ 
നഷ്ടബാല്യമേ  നിന്നെത്തന്നെ ...


നിറംമങ്ങിയ  ചിത്രംപോൽ 
എന്നും  നീയെന്നെ  വേട്ടയാടുന്നു .
അനാഥത്വത്തിൻ   പടിവാതിലിൽ 
എൻറെ   ഓർമ്മകൾ  തുടങ്ങിയപ്പോൾ ,
സ്വപ്‌നങ്ങൾ  മാത്രമായ്   എനിക്ക് കൂട്ട് .

കീറിയ  വസ്ത്രവും ,ദാരിദ്ര്യസമ്പത്തും ,
വെള്ളയിൽ  പൊതിഞ്ഞ മാതാപിതാക്കളും ..
സ്വന്തമായ് ഒരു  ഓട്ടപ്പെട്ടിയും ,
അതിനുള്ളിൽ പൊട്ടിയ  കളിക്കോപ്പുകളും ..

നിശ്ചലമാം വീഥിയിൽ  ഏകയായ്  ഞാൻ 
എന്തിനോ   കാത്തു   ഇരിക്കയായ് .
മഴയും   വെയിലും  തഴുകിത്തലോടി 
ഇലകളും   പൂക്കളും  കൂട്ടുതന്നു .

ആരേയോ  കാത്തുഞാൻ  ഏറെനേരം 
ആ  പാതയിൽ  നിന്നു  തേങ്ങി .
വണ്ടികൾ  പലതും  ചീറിപ്പാഞ്ഞു 
ആരുമേ  എനിക്കായ്  നിന്നതില്ല .

സഹതാപനോട്ടങ്ങൾ  പലരും  തന്നു .
പുനർജീവനായ്  ആരും  കൈ  തന്നില്ല .
മനുഷ്യർ വെറും നീചരെന്ന് 
അന്നെന്റെ   ബാല്യം   മനസ്സിലാക്കി.

പിന്നീട്  വന്നൊരു  വലിയവണ്ടിയിൽ  നി -
ന്നെനിക്കായ്‌  ഹസ്തം  നീണ്ടുവന്നു .
നല്ലവരും  ദൈവതുല്യരും  ഉണ്ടെന്ന് 
വ്യഥാ  മാനസം   ധരിച്ചുവെച്ചു .

കൈയിലെ  പാവകൾ  നഷ്ടമായ് ,
ഞാനൊരു  പാവയായ്‌   പിന്നെ മാറി.
ഏതൊക്കെയോ   കൈകളിൽ   ആടുവാനായ് 
വിധിച്ച  വെറും  ഒരു  കളിപ്പാവ .....
ഇന്നും  ഞാനിതാ  ആടുകയാണ് ..
ജീവിതനാട്യത്തിൻ   പുതിയ  ഭാവങ്ങൾ.