പാടാൻ മറന്നൊരാ പാട്ടിന്റെ ഈണം
ഇന്നുമെൻ ഉളളിൽ നിറഞ്ഞുനില്പൂ
പറയാതെ പോയൊരാ പ്രണയത്തിൻ ഓർമ്മക്കായ്
മനസ്സിൻറെ താഴിട്ടു പൂട്ടിവെചു
നിൻ ദിവ്യസ്മരണകൾ കോർത്തിണക്കി
എൻ മിഴിനീർകണങ്ങൾ സംഗീതമായ്
പ്രണയമാം രാഗത്തിൽ ഈണമിട്ട്
കാലത്തിൻ കാൽവെയ്പിൽ താളമിട്ട്
ഇത്രയുംകാലം മറച്ചുവെച്ചു
ആരോടും പറയാതെ ഓർത്തുവെച്ചു .
No comments:
Post a Comment