Tuesday, October 29, 2013

VERPAADU

ഇന്ന്  ഞാനറിയുന്നു  കൂട്ടുകാരി

നമ്മിലെ  നിബിഡമാം  സൗഹൃദത്തെ

പിരിയേണ്ടി  വന്നൊരാ  വേളയിലെൻ

ഹൃദയം  പിടഞ്ഞ  ദുർനിമിഷങ്ങളെ .

അഗാധമീ  സൗഹൃദമെന്നു  ഞാൻ

വൃഥാ  മനസ്സിനെ  ധരിപ്പിച്ചുപോയ് .

എന്നെന്നും  എൻകൂടെ  നിന്‍  നിഴലു-

ണ്ടാകുമെന്നിപ്പഴും  ഞാൻ  മോഹിക്കുന്നു .



ആയിരം  നിറമുള്ള  നമ്മുടെ  കിനാക്കളെ

നിലാവിന്റെ  കയ്യൊപ്പുപൊലെ  കാക്കും .

കണ്ണീർകണങ്ങൾ  എന്നെ  തഴുകുമ്പോൾ

നിന് സാന്ത്വനവാക്കുകൾ  ഓർത്തുപോകും .


ഇന്നു  ഞാനറിയുന്നു  കൂട്ടുകാരീ

വേർപാട്‌  നോവല്ല ,

വേരറുത്തൊടുങ്ങലത്രേ ......

Monday, October 28, 2013

PRANAYARAAGAM

പാടാൻ    മറന്നൊരാ പാട്ടിന്റെ  ഈണം

ഇന്നുമെൻ  ഉളളിൽ  നിറഞ്ഞുനില്പൂ 

പറയാതെ  പോയൊരാ  പ്രണയത്തിൻ   ഓർമ്മക്കായ് 

മനസ്സിൻറെ  താഴിട്ടു  പൂട്ടിവെചു

നിൻ  ദിവ്യസ്മരണകൾ  കോർത്തിണക്കി 

 എൻ  മിഴിനീർകണങ്ങൾ സംഗീതമായ്‌ 

പ്രണയമാം  രാഗത്തിൽ  ഈണമിട്ട്‌ 

കാലത്തിൻ  കാൽവെയ്പിൽ  താളമിട്ട്‌ 

ഇത്രയുംകാലം  മറച്ചുവെച്ചു 

ആരോടും പറയാതെ  ഓർത്തുവെച്ചു .