അവിടെ ഒരുപാട് ഉണ്ട്....... എൻ്റെ സന്തോഷങ്ങൾ ഉണ്ട് . കളങ്കമില്ലാതെ ഇരുന്ന കുറെ കൂട്ടുകാർ ഉണ്ട്. ഞങ്ങളുടെ ചിരികളും കളികളും ഉണ്ട്.
ഇപ്പോളത്തെ കുട്ടികളെ കാണുമ്പോ നമ്മൾ ഓർക്കും ..ഓ ! ഇവരൊക്കെ വലിയ പത്രാസ്സുകാരാണെന്ന് . എന്നാൽ ഒരു 26 വര്ഷം മുൻപ് സ്വയം ഫെയർവെൽ പാർട്ടി നടത്തിയ കുറച്ചു നാലാം ക്ളാസുകാർ ഉണ്ടായിരുന്നു.
5 ബോയ്സും 5 ഗേൾസും കൂടി നടത്തിയ ഒരു ചില്ലർ പാർട്ടി .
ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാണെന്ന് ഒന്നും ഓർമ്മയില്ല . ചേട്ടന്മാരും ചേച്ചിമാർക്കും ഒക്കെ ആകാമെങ്കിൽ ഞങ്ങൾക്കും ആകാമല്ലോ.
അങ്ങനെ അത് തീരുമാനിച്ചു . എല്ലാവരും വീട്ടിൽ നിന്ന് പറ്റുന്ന പോലെ സ്നാക്ക്സ് ഒക്കെ കൊണ്ട് വന്നു . അതിൽ ഒരു പയ്യൻ ടീച്ചറിൻ്റെ മകനാ . അവൻ ജ്യൂസും ഡിസ്പോസബിൾ പ്ലേറ്റ്സും ഒക്കെ കൊണ്ടുവന്നു . അങ്ങനെ ആ ഫെയർവെൽ പാർട്ടി കെങ്കേമമായി . ആരോ ഒരു കൊച്ചു ക്യാമറയും കൊണ്ടുവന്നു.
ഓർമ്മക്കായി കുറച്ചു ഫോട്ടോസും എടുത്തു.
ഒരുപാട് സന്തോഷിച്ച ഒരു ദിവസം.
ഒരു ചാറ്റൽമഴയുടെ സുഖമുള്ള ഓർമ്മകൾ!!!!!!!