മഴ പെയ്യുകയാണ് ...
കടൽക്കരയിൽ തിരകളെത്തുമ്പോൾ ,
മാനത്ത് കാർമേഘം കൂടി ,
ഒരിടിവേട്ടോട്കൂടി ,
വർഷം പെയ്തിറങ്ങി .
തിരകളിൻ ഭംഗിക്ക് മാറ്റ്കൂട്ടാൻ
അവൾ ചന്നംപിന്നം തുള്ളിച്ചാടി .
കാർമേഘപാളികൾ നീലനിറത്തിന്നാ-
ഴത്തിനോ പകിട്ടേകുകയായ് .
കടലലകൾ ആർത്തിരമ്പുമ്പോഴും ,
മിന്നൽപ്പിണർ കത്തിപ്പായുമ്പോഴും ,
ഒന്നുമേ വകവെയ്ക്കാതെ ,
ആർക്കും കാത്തുനിൽക്കാതെ ,
അവൾ പെയ്യുകയാണ് .
ഏകാകിയായ് ഞാനും അവർക്കൊപ്പം
എൻറെ കണ്ണുനീർത്തുള്ളിയാൽ മത്സരിച്ചു .
നീലക്കുടയുടെ ശീലകൾപോലും
എൻറെ കണ്‍നിറഞ്ഞതിൽ ആഹ്ലാദിച്ചു .
ഇടിമിന്നൽ എന്നുടെ ഹൃദയതാളത്തോ-
ടൊത്തു മത്സരിച്ചു പരാജയിച്ചു .
കാർമേഘമോ എൻറെ നെഞ്ചിന്റെ
മൂടലിൽ കൂട്ടുതന്നു .
ആഴിയും മഴയും ചുടുകണ്ണീരുമിന്ന്
ആർത്തുകൊണ്ടിതാ പെയ്യുകയായ് .
അതെ, മഴ പെയ്യുകയാണ് .
കടലിലും ,കരയിലും,എന്റെ ഹൃദയത്തിലും ..
കടൽക്കരയിൽ തിരകളെത്തുമ്പോൾ ,
മാനത്ത് കാർമേഘം കൂടി ,
ഒരിടിവേട്ടോട്കൂടി ,
വർഷം പെയ്തിറങ്ങി .
തിരകളിൻ ഭംഗിക്ക് മാറ്റ്കൂട്ടാൻ
അവൾ ചന്നംപിന്നം തുള്ളിച്ചാടി .
കാർമേഘപാളികൾ നീലനിറത്തിന്നാ-
ഴത്തിനോ പകിട്ടേകുകയായ് .
കടലലകൾ ആർത്തിരമ്പുമ്പോഴും ,
മിന്നൽപ്പിണർ കത്തിപ്പായുമ്പോഴും ,
ഒന്നുമേ വകവെയ്ക്കാതെ ,
ആർക്കും കാത്തുനിൽക്കാതെ ,
അവൾ പെയ്യുകയാണ് .
ഏകാകിയായ് ഞാനും അവർക്കൊപ്പം
എൻറെ കണ്ണുനീർത്തുള്ളിയാൽ മത്സരിച്ചു .
നീലക്കുടയുടെ ശീലകൾപോലും
എൻറെ കണ്‍നിറഞ്ഞതിൽ ആഹ്ലാദിച്ചു .
ഇടിമിന്നൽ എന്നുടെ ഹൃദയതാളത്തോ-
ടൊത്തു മത്സരിച്ചു പരാജയിച്ചു .
കാർമേഘമോ എൻറെ നെഞ്ചിന്റെ
മൂടലിൽ കൂട്ടുതന്നു .
ആഴിയും മഴയും ചുടുകണ്ണീരുമിന്ന്
ആർത്തുകൊണ്ടിതാ പെയ്യുകയായ് .
അതെ, മഴ പെയ്യുകയാണ് .
കടലിലും ,കരയിലും,എന്റെ ഹൃദയത്തിലും ..